നടൻ കുഞ്ചാക്കോ ബോബനോട് ഒരു കുട്ടി കാണിക്കുന്ന സ്നേഹപ്രകടനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഏറെ ഹൃദ്യമായ ഈ വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ ആരുടെയും കണ്ണുനിറയുമെന്നാണ് കമന്റുകൾ.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂള്‍ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് സംഭവം. വിദ്യാര്‍ഥികളിലൊരാള്‍ കുഞ്ചാക്കോ ബോബനെ ഏറെ നേരം കെട്ടിപിടിക്കുകയും ഉമ്മവയ്ക്കുകയുമായിരുന്നു. എന്റെ അണ്ണനാടാ എന്നു ആ കുരുന്നു വിളിച്ചുപറയുന്നതും കേൾക്കാം.